Saturday, May 4, 2024
HomeKeralaകോന്നി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ്; ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്കും പെരുമാറ്റച്ചട്ടം

കോന്നി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ്; ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്കും പെരുമാറ്റച്ചട്ടം

കോന്നി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃക പെരുമാറ്റച്ചട്ടവും അനുബന്ധ നിര്‍ദ്ദേശങ്ങളും ബാധകം.

സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റുകളും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ നിര്‍വചനത്തില്‍ വരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ അവയില്‍ പ്രസിദ്ധീകരിക്കുന്നതിന് എം.സി.എം.സിയുടെ അനുമതി വാങ്ങിയിരിക്കണം.

സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ക്കുളള ചെലവുകളും തെരഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയില്‍ ഉള്‍പ്പെടും. ഇത്തരം പരസ്യങ്ങളുടെയും വ്യക്തമായ കണക്കുകള്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഹാജരാക്കണം.

പ്രചാരണാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് കമ്ബനികള്‍ക്ക് നല്‍കുന്ന പണവും പ്രചാരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും വേണ്ടിവരുന്ന ചെലവുകളും ഇതില്‍ ഉള്‍പ്പെടും

RELATED ARTICLES
- Advertisment -

Most Popular

Recent Comments