Sunday, April 28, 2024
HomeKeralaശ്രീജിത്തി​​ൻറെ കസ്​റ്റഡി മരണം; 4 ​​പോലീസുകാർക്ക്​ സസ്​പെൻഷൻ

ശ്രീജിത്തി​​ൻറെ കസ്​റ്റഡി മരണം; 4 ​​പോലീസുകാർക്ക്​ സസ്​പെൻഷൻ

വരാപ്പുഴയിൽ ശ്രീജിത്തി​​ൻറെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട്​ പറവൂർ സി.ഐ ഉൾപ്പടെ നാല്​ ​​പോലീസുകാർക്ക്​ സസ്​പെൻഷൻ. സി.ഐ ക്രിസ്​പിൻ സാം എസ്​.ഐ ജി.എസ്​ പ്രദീപ്​, ഗ്രഡ്​ എ.എസ്​.ഐ സുധീർ സിവിൽ പൊലീസ്​ ഒാഫീസർ   സ​ന്തോഷ്​ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. ഐ.ജി ശ്രീജിത്തി​ൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്​ നടപടി. ഇവരുടെ ഭാഗത്ത്​ നിന്ന്​ ഗുരുതര വീഴ്​ചയുണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ട്​. പൊലീസ്​ കസ്​റ്റഡിയിലിരിക്കെയാണ്​ വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത്​ മരിച്ചത്​. മരണത്തിന്​ മുമ്പ്​ ശ്രീജിത്തിന്​ ക്രൂരമായ മർദ്ദനമേറ്റിരുന്നു. വീട്​ ആക്രമിച്ചതിനെ തുടർന്ന്​ ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ​ ശ്രീജിത്തടക്കം 10 പേരെ പൊലീസ് കസ്​റ്റഡിയിലെടുത്തത്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments