നായയെ കൊന്ന് കറിവെച്ച് ഉടമയ്ക്ക് അയല്‍ക്കാരൻ സദ്യയൊരുക്കി

corgi dog

നായയുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ അയല്‍ക്കാരന്റെ നായയെ കൊന്ന് കറിവെച്ച് ഉടമയ്ക്ക് തന്നെ വിളമ്പി പ്രതികാരം തീര്‍ത്തു. ദക്ഷിണ കൊറിയയിലാണ് സംഭവം. നായയുടെ നിരന്തരമായ കുരയില്‍ അസ്വസ്ഥനായ 62 കാരനാണ് നായയെ കൊന്ന് ഉടമയ്ക്ക് സദ്യയൊരുക്കിയത്. സംഭവം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നായയെ കല്ലെറിഞ്ഞാണ് കൊന്നതെന്നും ചത്തെന്ന് ഉറപ്പാക്കിയ ശേഷം കഴുത്തറുത്ത് ഭക്ഷണമാക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.