കളഞ്ഞുകിട്ടിയ 135,000 ഡോളർ തിരിച്ചുനൽകിയ യുവാവിന് പോലീസിൽ ജോലി വാഗ്ദാനം

ന്യൂ മെക്സിക്കോ:- ന്യൂ മെക്സിക്കോ സംസ്ഥാനത്തെ ആൽബുക്വർക്ക് ബാങ്കിലെ എം.ടി.എം മെഷീനു സമീപത്തു നിന്നും ലഭിച്ച ബാഗിലുണ്ടായിരുന്ന 135,000 ഡോളർ തിരിച്ചേൽപ്പിച്ച 19 കാരന് സിറ്റി പോലീസ് ഡിപ്പാർട്മെൻറിൽ ജോലി വാഗ്ദാനം.   ഹിസ്പാനിക്ക് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയുടെ സത്യസന്ധത പരിഗണിച്ചാണ് ജോലി വാഗ്ദാനം.  മെയ് ആദ്യവാരം എ ടി എം.ൽ നിന്നും പണം എടുക്കുന്നതിനാണ് സെൻട്രൽ ന്യൂ മെക്സിക്കോ കമ്യൂണിറ്റി കോളജിൽ ക്രിമിനൽ ജസ്റ്റിസ് വിദ്യാർത്ഥി ഒസെ ന്യൂനസ് എത്തിയത്.എ.ടി.എം ന് സമീപം ഒരു പ്ളാസ്റ്റിക്ക് ബാഗും അതിനകത്ത് നിറയെ ഡോളർ നോട്ടുകളും ന്യൂനസിന്റെ ശ്രദ്ധയിൽ പെട്ടു .ആദ്യമായാണ് ഇത്രയും തുക താൻ കാണുന്നതെന്നും അൽപസമയം തന്റെ കണ്ണിനു കാഴ്ച നഷ്ടപ്പെട്ടുവോ എന്ന സംശയവും ഉണ്ടായതായി ന്യൂനസ് പറയുന്നു.  ഏതായാലും ബാഗിന്റെ ചിത്രം കാമറയിൽ പകർത്തിയ ശേഷം അതുമായി തന്റെ കാറിൽ എത്തി. എ ടി എമ്മിൽ നിന്നും പണമെടുക്കുന്നവർക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പണവുമായി ന്യൂനസ് കാറിനകത്തേക്ക് കയറി ഇരുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ബാഗ് പരിശോധിച്ചപ്പോൾ 60,000 ഡോളറിന്റെ 20 20 ,75,000 ഡോളറിന്റെ 50 ബില്ലുകളും കണ്ടെത്തി. (135,000 )  ഇത്രയും തുക കളഞ്ഞു പോകുന്നതും, അത് തിരിച്ചേൽപിക്കുന്നതുമായ സംഭവം ഉണ്ടായിട്ടില്ല എന്നാണ് പോലീസ് ചീഫ് സൈമൺ പറയുന്നത്.  വെൽസ് ഫാർഗോ ബാങ്കുമായി  ബന്ധപ്പെട്ടപ്പോഴാണ് ഈ സംഖ്യ ഒരു കോൺട്രാക്റ്ററുടേതാണെന്നും അത്  എങ്ങനെയാണ് താഴെ വീണുപോയതെന്ന് അറിയില്ലെന്നും ബാങ്ക് ഓഫീസർ പറഞ്ഞു.  യുവാവിന്റെ സത്യസന്ധത കണക്കിലെടുത്ത് പഠനം പൂർത്തിയാകുന്നതോടെ ലൊ എൻഫോഴ്സ്മെൻറ് ഓഫീസറായി ജോലി നൽകുമെന്നും ചീഫ് അറിയിച്ചു.