Friday, April 26, 2024
HomeInternationalരത്‌ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

രത്‌ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്ന രത്‌ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.

ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് ലണ്ടനിലേയ്ക്ക് മുങ്ങിയ നീരവ് മോദി അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ശേഷം വാര്‍ത്തകളില്‍ നീരവ് ലണ്ടനില്‍ സുഖവാസം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയതിനു പിന്നാലെ മോദി അറസ്റ്റിലാവുകയായിരുന്നു.

നീരവ് മോദി പണം തിരിച്ചടയ്ക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് യുകെ റോയല്‍ കോടതി നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്. 48 കാരനായ നീരവ് മോദി വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. ഇത് അഞ്ചാം തവണയാണ് ലണ്ടനിലെ കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞദിവസം നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ലണ്ടന്‍ കോടതി ജൂണ്‍ 27 വരെ നീട്ടിയിരുന്നു.ഇന്ത്യക്ക് വിട്ടുനല്‍കിയാല്‍ ഏതുജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച്‌ 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.


ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് ജാമ്യം പരിഗണിക്കുന്നതിനിടെ ജഡ്ജി ചോദിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments