കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറിന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തവർ പിടിയിൽ

security

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായ അവനിഷ് കൂമാറിന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ പിടിയില്‍. ഹാക്കര്‍മാര്‍ അവനിഷിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് അവനീഷ് സാമ്ബത്തിക ബുദ്ധിമുട്ടിലാണെന്നും പണം ആവശ്യമുണ്ടെന്ന് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ കാര്യമന്വേഷിച്ച്‌ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അവനിഷ് കാര്യമറിയുന്നത്. തുടര്‍ന്ന് ഇ-മെയില്‍ അക്കൗണ്ട് തുറക്കാന്‍ നോക്കിയപ്പോഴാണ് അതിന്റെ പാസ്വേഡ് മാറിയിരിക്കുന്നതായി മനസ്സിലായത്. അവിനാഷ് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. എന്നാല്‍ ഹാക്കര്‍മാര്‍ വീണ്ടും ഓഫീസറുടെ പേരില്‍ മറ്റൊരു അക്കൗണ്ട് തുറന്നു. എട്ട് വര്‍ഷത്തെ രേഖകളും ഹക്കര്‍മാര്‍ മോഷ്ടിച്ചു. അവിനാഷ് സുഹൃത്തുക്കളുടെ സഹായത്തോടെ പണം നല്‍കാം എന്ന് മറുപടി സന്ദേശമയച്ചു. അതോടെ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ട് കൂടുതല്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചു. പലവിധ ആപ്ലിക്കേഷനുകള്‍ ഒരേ ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിച്ച്‌ ഉപയോഗിക്കുന്ന ഹാക്കിംഗ് എളുപ്പമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ പാസ്വേഡ് മാറ്റുന്നതും, അറിയാത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുകയും വേണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.