Sunday, October 13, 2024
HomeCrimeകൂടത്തായി കൊലപാതക കേസ് ; തെളിവെടുപ്പിൽ കൂളായി ജോളി കുറ്റസമ്മതം നടത്തി

കൂടത്തായി കൊലപാതക കേസ് ; തെളിവെടുപ്പിൽ കൂളായി ജോളി കുറ്റസമ്മതം നടത്തി

കൂടത്തായി കൊലപാതക കേസിൽ ജോളിയും അറസ്റ്റിലായ മൂന്നു പ്രതികളുമായി അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി . ആദ്യത്തെ മൂന്നു കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റത്ത് വീട്ടിലെ തെളിവെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടു നിന്നിരുന്നു. രാവിലെ 11 മണിയോടെ മുഖ്യപ്രതി ജോളിയെയും രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാര്‍ എന്നിവരെയും വന്‍ സുരക്ഷാ സന്നാഹത്തോടെ പൊന്നാമറ്റത്ത് എത്തിച്ചപ്പോള്‍ കൂവിവിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്. തെളിവെടുപ്പിനായി പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലെത്തിയപ്പോള്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു.

തെളിവെടുപ്പിന് ശേഷം താമരശേരി ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിയ ജോളിക്ക് ഉച്ചഭക്ഷണമായി ബിരിയാണിയാണ് പൊലീസ് വാങ്ങിച്ചു നല്‍കിയത്. ഉച്ചയ്ക്ക് ഈ ബിരിയാണി കഴിച്ചതിന് ശേഷമാണ് ജോളിയെയും കൊണ്ട് അന്വേഷണ സംഘം പുലിക്കയത്ത് തെളിവെടുപ്പിനായി പോയത്. കൂടാതെ തെളിവെടുപ്പിന് വെള്ളിയാഴ്ച പുറപ്പെടുന്നതിന് മുമ്ബ് ജോളിക്ക് പൊലീസുകാര്‍ പുതിയ വസ്ത്രം നല്‍കി. ബന്ധുക്കള്‍ വസ്ത്രം എത്തിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റിലായതു മുതല്‍ ആറുദിവസം ജോളി ധരിച്ചത് ഒരേ വസ്ത്രമായിരുന്നു.

വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിനു പുറപ്പെടും മുമ്ബ് വടകര സി.ഐ. പി.എം. മനോജിന്റെ നിര്‍ദേശപ്രകാരം വനിതാ പൊലീസുകാരാണ് പുതിയ ചുരിദാര്‍ വാങ്ങിനല്‍കിയത്. ഈ വസ്ത്രവും ധരിച്ചാണ് തെളിവെടുപ്പിനു പോയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജോളി അറസ്റ്റിലായത്. അന്നു ധരിച്ച വസ്ത്രമാണ് വെള്ളിയാഴ്ച രാവിലെവരെ ധരിച്ചിരുന്നത്. സഹോദരനെ വിളിച്ച്‌ ജോളി വസ്ത്രം എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വസ്ത്രവവുമായി ആരും എത്തിയില്ല. ഈ സാഹചര്യത്തിലാണ് പോലീസ് തന്നെ പുതിയ വസ്ത്രം വാങ്ങിനല്‍കിയത്.

അന്വേഷണവുമായി ജോളി സഹകരിക്കുന്നുണ്ട്. ജോളിയുടെ മൊഴിയെടുപ്പ് ക്യാമറയിലും ചിത്രീകരിക്കുന്നുണ്ട്. കസ്റ്റഡിയിലെ ആദ്യ ദിവസം തന്നെ പൊലീസ് പരമാവധി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. എല്ലായിടത്തും വന്‍ ജനക്കൂട്ടമാണ് ജോളിയെ കാണാനെത്തിയത്. മാധ്യമ പടയും പിന്തുടര്‍ന്നു. തെളിവെടുപ്പും കുറ്റസമ്മത മൊഴിയും പൊലീസിന് പ്രതീക്ഷയാണ്. കേസുകള്‍ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലേക്ക് അവര്‍ എത്തുകയാണ്.

കൂളായാണ് ജോളി കുറ്റസമ്മതം നടത്തിയത്. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ മകളെ താനല്ല കൊന്നതെന്ന് ആദ്യം ജോളി പറഞ്ഞതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ലഭിക്കുന്ന സൂചനകളാണ് എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദി താനാണെന്ന് ജോളി സമ്മതിച്ചെന്ന് വ്യക്തമാക്കുന്നത്. അന്നമ്മയെ വധിക്കാന്‍ അതിനു മുന്‍പ് ഒരു തവണയും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ രണ്ടു തവണയും വധശ്രമമുണ്ടായതായി ജോളി സമ്മതിച്ചു.

ജോളിയുടെ ആദ്യ ഭര്‍തൃപിതാവ് ടോം തോമസ് സ്ഥലംവിറ്റ പതിനാറു ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടില്‍ ഇട്ടിരുന്നു. റോയിയുടെയും ജോളിയുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്.ഈ പണം ജോളിയും മാത്യുവും ചേര്‍ന്ന് പലിശയ്ക്ക് കൊടുത്തിരുന്നു. ഈ സാമ്ബത്തിക ഇടപാടില്‍ ഇവര്‍ റോയി തോമസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് റോയ് സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments