Friday, October 11, 2024
HomeInternationalഅമേരിക്കയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ മൂന്നു പേരില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉള്‍പ്പെടും.

ഇവരില്‍ ഒരാളുടെ കൈയ്ക്കും മറ്റു രണ്ടു പേരുടെ കാലിനുമാണ് വെടിയേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശനിയാഴ്ചയായിരുന്നു സംഭവം. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ആക്രമണം നടക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments