‘ജനരക്ഷാ യാത്ര’യ്ക്ക് ശേഷം വീണ്ടും കേരളയാത്രയ്ക്ക് തയ്യാറെടുത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ‘വികാസ യാത്ര’യ്ക്കാണ് ബി.ജെ.പി ഒരുങ്ങുന്നത്. ഈ മാസം 16 മുതല്‍ മാര്‍ച്ച 15 വരെ കുമ്മനത്തിന്റെ നേതൃത്വത്തില്‍ വികാസ യാത്ര നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ അറിയിച്ചു.ഓരോ ജില്ലയിലും രണ്ട്, മൂന്ന് ദിവസം വീതമാകും പര്യടനം. യാത്രയ്ക്കിടെ ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി സംസ്ഥാന അധ്യക്ഷന്‍ ആശയ വിനിമയം നടത്തും. ഒരു ജില്ലയില്‍ 20 ഓളം യോഗങ്ങളില്‍ കുമ്മനം പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം കുമ്മനം നടത്തിയ ജനരക്ഷാ യാത്ര ഏറെ ചര്‍ച്ചയായിരുന്നു. യാത്ര ഗുണം ചെയ്തുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
‘ജനരക്ഷാ യാത്ര’യ്ക്ക് ശേഷം വികാസ യാത്ര’യുമായി കുമ്മനം രാജശേഖരന്‍
RELATED ARTICLES