ഹൈദരാബാദ് ടെസ്റ്റ് ; ഇന്ത്യ വിജയകിരീടം ചൂടി

ഹൈദരാബാദ് ടെസ്റ്റ് ; ഇന്ത്യ വിജയകിരീടം ചൂടി
ബംഗ്ലാദേശ് 208 റണ്‍സിന് ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ തോറ്റു. അവസാന ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം നേടിയ ആർ.അശ്വിനും രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാദേശിനെ അടിയറവു പറയിച്ചതു.

അവസാന ദിനം 103/3 എന്ന നിലയിൽ തുടങ്ങിയ ബംഗ്ലാദേശ് പരാജയപ്പെടാതിരിക്കാൻ ശക്തമായ പോരാട്ട വീര്യം പുറത്തെടുത്തെങ്കിലും ഫലിച്ചില്ല. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരനും നായകനുമായ മുഷ്ഫിഖുർ റഹീമാണ് അഞ്ചാം ദിനം ആദ്യം പുറത്തായത്. 23 റണ്‍സ് നേടിയ റഹീമിനെ അശ്വിൻ മടക്കി. പിന്നാലെ സാബിർ റഹ്മാൻ (22), മെഹ്തി ഹസൻ മിറാസ് (23) എന്നിവരും പൊരുതി. അർധ സെഞ്ചുറി നേടിയ മഹമ്മദുള്ള പുറത്തായതോടെ ബംഗ്ലാദേശ് പരാജയം സമ്മതിക്കുകയായിരുന്നു. വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്.

സ്കോർ
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 687/6 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 159/4. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 388, രണ്ടാം ഇന്നിംഗ്സ് 250