ബിയർ, വൈൻ, കള്ള് എന്നിവ മദ്യമായി കണക്കാക്കേണ്ടതില്ലന്നു ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. മദ്യത്തിന്റെ ഗണത്തിൽ നിന്നും ഇവയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യശാലകൾ പാതയോരത്തു നിന്ന് മാറ്റിസ്ഥാപിക്കണമെന്ന വിധിയിൽ കൂടുതൽ വ്യക്തത വേണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
ബിവറേജസ് ഔട്ട് ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഫൈവ് സ്റ്റാർ ബാറുകൾക്ക് വിധി ബാധകമാണോയെന്നു വ്യക്തമാക്കണമെന്നും സർക്കാർ കോടതിയിൽ അവശ്യപ്പെട്ടു. അതേസമയം മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം തേടി ബവ്കോ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.