ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലോകത്തെ ഒന്നാമത്തെ രാഷ്ട്രനേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി

ഫോട്ടോ പങ്കുവയ്ക്കുന്ന സൈറ്റായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലോകത്തെ ഒന്നാമത്തെ രാഷ്ട്രനേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്. 6.9 മില്യണ്‍ ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഇതുവരെ 101 ഫോട്ടോകളാണ് മോദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ 6.3 മില്യണ്‍ ഫോളോവേഴ്സുള്ള ട്രംപും 3.7 മില്യണ്‍ ഫോളോവേഴ്സുള്ള ഫ്രാൻസിസ് മാർപ്പാപ്പയുമാണ് ഉള്ളത്. ലോകത്താകമാനം 305 രാഷ്ട്രതലവൻമാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് പരിശോധിച്ചത്.