പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കാമെന്നാണ് യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷ്‌ണെയുടെ വാഗ്ദാനം. ബംഗാളിലെ ബിര്‍ഭൂമില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന റാലിക്കു നേരെ പോലീസ് ലാത്തി വീശിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് യോഗേഷ് വിവാദപ്രസ്താവന നടത്തിയത്. നേരത്തെ ബിര്‍ഭൂമില്‍ നടത്തിയ മറ്റൊരു റാലി അക്രമാസക്തമായതിനെത്തുടര്‍ന്നാണ് ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട റാലിക്ക് പോലീസ് അനുമതി നല്‍കാതിരുന്നത്. അനുമതി നിഷേധിച്ച് റാലി നടത്തിയതാണ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ചത്. ‘പോലീസ് നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ തനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്., ആരെങ്കിലും മമതാ ബാനര്‍ജിയുടെ തല കൊണ്ടുവന്നു തരികയാണെങ്കില്‍ അവര്‍ക്ക് താന്‍ 11 ലക്ഷം രൂപ നല്‍കാം’. ഇങ്ങനെയായിരുന്നു യോഗേഷിന്റെ പ്രതികരണം. ഹിന്ദുക്കളെ ലക്ഷ്യം വച്ചാണ് പോലീസ് അക്രമം നടത്തിയതെന്നും യോഗേഷ് ആരോപിച്ചു.
മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കാമെന്നാണ് യുവമോര്‍ച്ച നേതാവ്
RELATED ARTICLES