തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച 2.800 കിലോ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി പോലീസ് പിടിയിൽ

gold

2.800 കിലോ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി പോലീസ് പിടിയിലായി. നികുതി വെട്ടിച്ച് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്  അമരവിള ചെക്ക്പോസ്റ്റില്‍ പിടിച്ചെടുത്തത്‌.  വാഹന പരിശോധനയ്ക്കിടെ  സ്യൂട്ട്കേസില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്പിടികൂടിയത്. 80 ലക്ഷത്തോളം രൂപ വിലയുള്ളതായി കണക്കാക്കുന്നു. 213 വള, 17 പാദസരം എന്നിവയാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണാഭരണവുമായി  വന്ന മഹാരാഷ്ട്ര സ്വദേശി യാഷ് മേത്തയെ (21) കസ്റ്റഡിയിലെടുത്തു. ആദായ നികുതി വകുപ്പ് 13 ലക്ഷം രൂപ നികുതി ചുമത്തി. അന്യസംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ലോബികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചെക്ക്പോസ്റ്റ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത്, പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.