ട്രെയിനു മുന്നിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ കോളജ് വിദ്യാർഥിയെ സാഹസികമായി ഒരു യുവാവ് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തികൊണ്ടിരിക്കുമ്പോൾ പെൺകുട്ടി ട്രാക്കിലേക്ക് എടുത്തു ചാടാൻ ശ്രമിക്കുകയായിരുന്നു. ഉടനടി സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് മിന്നൽ വേഗത്തിൽ പെൺകുട്ടിയുടെ കൈപിടിച്ച് വലിച്ചു ട്രാക്കിലേക്ക് വീഴാതെ പിടിച്ചു മാറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ട്രാക്കിനടുത്തേക്ക് മറിഞ്ഞു വീണ ഇരുവരെയും ഒാടിയെത്തിയ മറ്റു രണ്ടുപേർ സഹായിക്കുകയായിരുന്നു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുടിയാൻ സ്റ്റേഷനിലാണ് സംഭവം. പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവ് റെയിൽവേ ജീവനക്കാരനാണെന്നാണ് എൻ ഡി ടി വി റിപ്പോർട്ട്.
Home International ട്രെയിനു മുന്നിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ കോളജ് വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവ്