കഴിഞ്ഞ ദിവസം വൈപ്പിനിൽനിന്ന് കാണാതായ പെണ്‍കുട്ടികളെ തമിഴ്നാട്ടിലെ ഏര്‍വാടിയിൽ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊച്ചി നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരായ കാസർകോട് ചെറുവത്തൂര്‍ കണ്ടത്തില്‍ സുഹൈല്‍ (19), കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ ചിറയത്ത് ബിബിന്‍ ലാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വശീകരിച്ച് കടത്തിക്കൊണ്ട് പോയതാണെന്ന് പൊലീസ് പറഞ്ഞു. ഞാറക്കല്‍ കോടതി പ്രതികളെ റിമാൻഡ് ചെയ്തു. പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം അയച്ചു.
പെണ്‍കുട്ടികളെ വശീകരിച്ച് കടത്തിക്കൊണ്ട് പോയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
RELATED ARTICLES