ഓക്‌സിജന്‍ ലഭ്യതയുടെ കുറവ് കൊണ്ട് പിഞ്ചു കുട്ടികള്‍ മരിച്ച് വീഴുന്ന ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. വെറും മെഴുകുതിരി വെട്ടത്തിന്റെ വെളിച്ചത്തില്‍ യൂ പിയിലെ ആശുപത്രിയില്‍ ഒരു സ്ത്രീയുടെ പ്രസവ ഓപ്പറേഷന്‍ നടന്നതിന്‍െ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയിലെ ചാപിയ പ്രാഥമിക ശ്രുശ്രൂഷ കേന്ദ്രത്തിലാണ് അത്യന്തം അലംഭാവത്തോടെ യുവതിയുടെ ഓപ്പറേഷന്‍ നടന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്ന 2
ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് സൂപ്രണ്ട് ഇന്‍വെര്‍ട്ടര്‍ നിര്‍ത്തി വെക്കാന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു സ്ഥിതി വിശേഷം ഉണ്ടായതെന്നാണ് ജീവനക്കാരുടെ വാദം. എന്നാല്‍ ഇത് ആദ്യത്തെ സംഭവം അല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ആരോഗ്യ രംഗം എത്രമാത്രം കെടുകാര്യസ്ഥതയോടെയാണ് ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. വിഷയത്തില്‍ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.