വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച വ്യക്തി പോലീസ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ബോര്‍ഡിങ് നടക്കുകയായിരുന്നു. മുംബൈയിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ക്ലിന്‍സ്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചു . ഹാപ്പി ബോംബ് ഉപയോഗിച്ച് ഈ വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു വീഡിയോയിലെ ഉള്ളടക്കം. ഇക്കാര്യം വിമാനത്തിനകത്തുണ്ടായിരുന്ന സുഹൃത്തിനോടും പറഞ്ഞിരുന്നു. സുരക്ഷാ ജീവനക്കാര്‍ സംശയത്തിന്റെ പേരിൽ ഇയാളെ പിടികൂടി. സുരക്ഷ പരിശോധനയുടെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. തുടർന്ന് സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം 1.45 ന് വിമാനം മുംബൈയിലേയ്ക്ക് പോയി. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുവരുന്നു.
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് വീഡിയോ ചിത്രീകരിച്ച തൃശ്ശൂരുകാരൻ പിടിയിൽ
RELATED ARTICLES