Tuesday, February 18, 2025
spot_img
HomeNationalഒന്നാം റാങ്ക് നേടിയ ആള്‍ അറസ്റ്റിലായി

ഒന്നാം റാങ്ക് നേടിയ ആള്‍ അറസ്റ്റിലായി

ബിഹാറില്‍ പ്ലസ് ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആള്‍ അറസ്റ്റിലായി.പരീക്ഷാ തട്ടിപ്പിനെത്തുടര്‍ന്ന് ഇയാളുടെ പരീക്ഷാഫലം റദ്ദാക്കുകയും ചെയ്തു.ബിഹാര്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പൊതുപരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ഗണേഷിന്റെ പരീക്ഷാ ഫലം റദ്ദാക്കിയെന്നും ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അറിയിച്ചു. ഒന്നാം റാങ്ക് നേടിയ ഗണേഷ് മാധ്യമങ്ങള്‍ അഭിമുഖത്തിന് എത്തിയപ്പോള്‍ അടിസ്ഥാനപരമായ പല ചോദ്യങ്ങള്‍ക്കും തെറ്റായ മറുപടിയാണ് നല്‍കിയത്.

ഇയാളുടെ പെരുമാറ്റത്തിലും സംശയമുണ്ടായിരുന്നു. പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ഫലം റദ്ദാക്കുന്നുവെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അറസ്റ്റ്. ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോഴാണ് ഇയാളെ കാണാനില്ലെന്ന വാര്‍ത്ത പുറത്തായത്. 1993 ജൂണ്‍ രണ്ടിനാണ് ഗണേഷിന്റെ ജനനം എന്നാണ് അഡ്മിഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 24 വയസ് പ്രായമുള്ള ആളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇയാളുടെ പത്താം ക്ലാസിലെ ഫലവും കൃത്രിമമാണ് എന്നാണ് സംശയിക്കുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള വിദ്യാര്‍ഥിയെ ഈ വര്‍ഷം ഒന്നാമാതായി പ്രഖ്യാപിക്കാന്‍ വിദ്യാലയം തീരുമാനിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആളാണ് ഗണേഷ് കുമാര്‍ എന്നാണ് കുടുംബത്തില്‍ നിന്ന് കിട്ടിയ വിവരം. ഗണേഷിന്റെ മാര്‍ക്ക് ഷീറ്റില്‍ ഇയാള്‍ സംഗീത പഠനം പ്രാക്ടിക്കല്‍ പരീക്ഷയില്‍ 70 ല്‍ 65 മാര്‍ക്കും തിയറിയില്‍ 30 ല്‍ 18 മാര്‍ക്കും നേടിയതായാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments