Wednesday, November 6, 2024
HomeKeralaസുപ്രീം കോടതിയുടെ തീരുമാനം പ്രത്യാശ നല്‍കുന്നതാണെന്ന് കെ സുധാകരന്‍

സുപ്രീം കോടതിയുടെ തീരുമാനം പ്രത്യാശ നല്‍കുന്നതാണെന്ന് കെ സുധാകരന്‍

സുപ്രീം കോടതിയുടെ തീരുമാനം പ്രത്യാശ നല്‍കുന്നതാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സാധാരണ ഗതിയില്‍ പുനഃപരിശോധന ഹര്‍ജികളുടെ ഫലം ഉടന്‍ പുറപ്പെടിക്കുന്നതാണ് എന്നാല്‍ ഇതിനെ കാര്യമായി പരിഗണിക്കാനുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. വിഷയത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.ജനുവരിയില്‍ കോടതി ഹര്‍ജി പരിശോധിക്കുമ്പോള്‍ അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് സമരവുമായി മുൻപോട്ടു പോകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധിക്കെതിരായ റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 22ന് പരിഗണിക്കുെമെന്നുള്ള ഉത്തരവാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. റിവ്യു ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഇതോടൊപ്പം റിട്ട് ഹര്‍ജികളും കോടതി പരിഗണിക്കും. എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments