ശബരിമല; അയോദ്ധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്ന് യോഗി ആദിത്യനാഥ്

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അയോദ്ധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമല കേസിലെ സുപ്രിംകോടതി വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.അയോദ്ധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. കുംഭമേളയുടെ തിരക്ക് കാരണം ആണ് എത്താന്‍ കഴിയാതിരുന്നത്. അയോദ്ധ്യയില്‍ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.