ഇഡലി 4 വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ സാങ്കേതികവിദ്യ!!!!

idalli

ഇഡലി നമ്മുടെ പ്രധാന പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇഡലി എത്രസമയംകൊണ്ട് ചീത്തയാവും എന്നും നമുക്കറിയാം. എന്നാല്‍ ഒരു രാസ പഥാര്‍ത്ഥവും ചേര്‍ക്കാതെ ഇഡലി 4 വര്‍ഷത്തോളം സൂക്ഷിക്കാന്‍ സാധിക്കും എന്നുപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസികുമോ ? ലോകം അത്ഭുതപ്പെട്ടിരിക്കുകയാണ് വൈശാലി ബംബൊലെ എന്ന ഫിസിക്സ് പ്രഫസറുടെ കണ്ടെത്തലില്‍. അതേ, ഇഡലി, ഉപ്പ്മാവ് തുടങ്ങി ആവിയില്‍ ഉണ്ടാക്കുന്ന ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മൂന്നു മുതല്‍ നാലു വര്‍ഷംവരെ ഒരു കേടുംകൂടാതെ സൂക്ഷിക്കാനാകും എന്നാണ് മുംബൈ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രഫസറായ വൈശാലി ബംബൊലെയും സംഘവും കണ്ടെത്തിയിരിക്കുന്നത്. 2013ല്‍ ആരംഭിച്ച പഠനമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇലക്‌ട്രോണ്‍ ബീം റേഡിയേഷന്‍ എന്ന പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് എന്ന് വൈശാലി ബൊംബൊലെ പറയുന്നു. പതിനഞ്ച് വര്‍ഷം നീണ്ട പഠനത്തില്‍നിന്നുമാണ് ഇലക്‌ട്രോണിക് ബീം റേഡിയേഷന്‍ ഈ രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചത് എന്നും ഇവര്‍ പറയുന്നു.
‘2013 മുതല്‍ ഇതിനയുള്ള പഠനത്തിലായിരുന്നു. പല ആഹാര സാധനങ്ങളിലും പരീക്ഷണം നടത്തിയിരുന്നു എങ്കിലും ഇഡലി, ഉപ്പ്മാവ്, ദോൿല തുടങ്ങി ആവിയില്‍ തയ്യാറക്കുന്ന ഭക്ഷണങ്ങളിലാണ് പരിക്ഷണം വിജയം കണ്ടത്’ എന്നും വൈശാലി വ്യക്തമാക്കി. ഭക്ഷണത്തില്‍ യാതൊരുവിധ കെമിക്കലുകളോ, പ്രിസര്‍വേറ്റീവ്സോ ചേര്‍ക്കാതെയാണ് കേടു കൂടാതെ സൂക്ഷിക്കാനാകുന്നത്. ഭക്ഷണത്തിന്റെ രുചിയിലോ മണത്തിലോ വ്യത്യാസങ്ങള്‍ വരില്ല എന്നും ഗവേഷകര്‍ അവകശപ്പെടുന്നു.

ഈ കണ്ടെത്തെല്‍ സമീപ ഭാവിയില്‍ സൈനിക രംഗത്തും. ബഹിരാകശ ദൈത്യങ്ങളിലും, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഹപ്പെടുത്താം എന്ന് വൈശാലെ ബംബൊലെ പറയുന്നു. റെഡി ടു ഈറ്റ് ഫുഡ് ഐറ്റംസ് എക്സ്പോര്‍ട്ട് ചെയ്യാവുന്ന തരത്തിലേക്ക് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാകുമോ എന്നതാണ് പഠനത്തിന്റെ അടുത്ത ഘട്ടം.