അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു

blood

അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. മകന്‍ സാജന്‍ ആണ് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ‌ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു. സാജന്‍റെ മകന്‍റെ ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.