ശക്തമായ മഴ; 6 ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

heavy rainfall

സംസ്ഥാനത്ത് ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രത നിര്‍ദേശം നല്‍കികൊണ്ടാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും അറിയിച്ചു.അതേസമയം കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായ 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. മഴയും വെളിച്ചക്കുറവും മൂലം ഏഴു മണിയോടെ തിരച്ചില്‍ നിര്‍ത്തി. ​മഴക്കെടുതിയില്‍ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ആറു പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി.