കാഴ്ചകാണാനാനും സെൽഫിയെടുക്കാനും മാത്രം ആയിരങ്ങൾ കവളപ്പാറയിലേക്ക് ….. കണ്ണീരൊഴിയാതെ കവളപ്പാറ

KAVALAPPARA

കണ്ണീരൊഴിയാതെ കവളപ്പാറ. അതെ സമയം ഉരുൾപൊട്ടലിനെ ഉത്സവമാക്കുന്ന ഒരു കൂട്ടം മലയാളികൾ. സെൽഫി ടൂറിസത്തിനായി കവളപ്പാറയിൽ എത്തുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഉരുൾപൊട്ടിയ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ഉറ്റവരെ പുറത്തെടുക്കാൻ വേണ്ടി അവരുടെ കൂടെപ്പിറപ്പുകളും സന്നദ്ധസേവകരും അദ്വാനിക്കുമ്പോൾ കാഴ്ചകാണാനും സെൽഫിയെടുക്കാനും മാത്രം ആയിരങ്ങൾ കവളപ്പാറയിലേക്ക് ….. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയല്ല ,ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വേണ്ടി വരുന്നവരാണവർ.

സന്ദർശകരുടെ പ്രവാഹം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. ഇങ്ങനെയുള്ളവർ വരുന്ന വാഹനങ്ങൾ കാരണം രക്ഷാപ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ വഴിയിൽ കുടിങ്ങി കിടക്കുന്ന ബ്ലോക്കാണ് ഇവർ സൃഷ്ടിക്കുന്നത്. മനസാക്ഷി മരവിച്ചവരാണ് ഉല്ലാസ യാത്രക്കായി കവളപ്പാറയിലേക്കു വരുന്നത്.

ഉരുൾ പൊട്ടിയ സ്ഥലങ്ങളിൽ ഉല്ലാസ യാത്ര നടത്തുന്നത് ശരിയോ എന്ന് ഒരു നിമിഷം ചിന്തിക്കുക. ദുരന്തങ്ങളെ ആഘോഷങ്ങളാക്കി മാറ്റാൻ മാധ്യമങ്ങളും ശ്രമിക്കാതിരിക്കുക. കണ്ണീർകയത്തിൽ അകപെട്ടവരെ സഹായിച്ചില്ലെങ്കിലും ഉപദ്രിവിക്കാതിരിക്കുക.