എനര്‍ജി ഡ്രിങ്ക് വരുത്തിയ വിന;തലയോട്ടിയില്‍ സുഷിരവുമായി ഓസ്റ്റിൻ

austin

തിരക്ക് പിടിച്ച നഗര ജീവിതത്തിന് ഇടയില്‍ പലര്‍ക്കും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു എനര്‍ജി ഡ്രിംഗുകള്‍. എന്നാല്‍ ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന കാര്യം പലര്‍ക്കും അറിവുണ്ടെങ്കിലും ആരും തന്നെ ഈ വിഷയമത്ര ഗൗരവമായി എടുക്കാറില്ല. അമിതമായി ഇത്തരം പാനിയങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഈ യുവാവിന് ജീവിതത്തില്‍ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. അമേരിക്കകാരനായ ഓസ്റ്റിൻ എന്ന വ്യക്തിക്കാണ് തന്റെ തലയോട്ടിയുടെ ഒരു ഭാഗം തന്നെ ഈ എനര്‍ജി പാനിയങ്ങളുടെ അമിത ഉപയോഗത്തിന്റെ ഫലമായി മുറിച്ച് മാറ്റേണ്ടി വന്നത്. ദീര്‍ഘ സമയം ഓഫീസില്‍ ജോലി ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് ഓസ്റ്റിൻ എനര്‍ജി പാനിയങ്ങളെ ആശ്രയിച്ച് വന്നിരുന്നത്.
പിന്നീട് ഇവ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. തന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്ന വേളയിലാണ് അദ്ദേഹം തലച്ചോറിലെ അമിത രക്തയോട്ടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.ഒടുവില്‍ മറ്റു വഴികളില്ലാതെ ഇദ്ദേഹത്തിന്റെ തലയോട്ടിയുടെ ഒരു ഭാഗം ഡോക്ടര്‍മാര്‍ മുറിച്ച് മാറ്റി. തലയോട്ടിയില്‍ ഒരു സുഷിരവുമായാണ് ആൗസ്റ്റിന്‍ ഇപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്.വീണ്ടും രണ്ടാം വട്ട സര്‍ജറിക്കായി ഓസ്റ്റിൻനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ അദ്ദേഹത്തിന്റെ ഭാര്യ ബ്രിയന്ന വളരെ വികാരഭരിതയായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രങ്ങള്‍. നിരവധി പേരാണ് യുവതിയുടെ വികാരഭരിതമായ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ കൂടി ഷെയര്‍ ചെയ്തിരിക്കുന്നത്.