നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണം വിഭാഗം(സിബിഐ) അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മലപ്പുറം സ്വദേശിയും പ്രവാസിയുമായ സലീം എന്നയാളെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയ കേസിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
മംഗലാപുരത്തുള്ള പാറമടകളിലെ ഓഹരികള്‍ വാഗ്ദ്ധാനം ചെയ്ത് അന്‍വര്‍ പറ്റിച്ചുവെന്നാണ് സലീമിന്റെ പരാതി. ഇല്ലാത്ത കമ്പനിയുടെ പേരും പറഞ്ഞാണ് അന്‍വര്‍ പണം വാങ്ങിയതെന്നും സലീമിന്റെ പരാതിയില്‍ പറയുന്നു. പണം നല്‍കിയതിനെ തുടര്‍ന്ന് ബിസിനസിലെ ലാഭ വിഹിതം ചോദിച്ച് സലീം രംഗത്തെത്തിയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് മനസിലാവുന്നത്. ലാഭ വിഹിതം താരത്തതിനെ തുടര്‍ന്ന് സലീം നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയൊരു കമ്പനി നിലവിലില്ലെന്നും വ്യക്തമായി. ഇതിനെ തുടര്‍ന്ന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം പൂര്‍ണമായും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും.