ഗാന്ധിജിയുടെ ചിത്രത്തിൽ ചവിട്ടുവാൻ ‘ആമസോൺ ചെരുപ്പുകൾ’ ; വിവാദം പുകയുന്നു

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ ഗാന്ധിജിയുടെ ചിത്രം പതിച്ച ചെരുപ്പ് വിൽപനക്കു എത്തിയത് വീണ്ടും വിമർശനങ്ങളുടെ വെടിമരുന്നിനു തീ കൊളുത്തി. ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്ത വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പ് വിവാദമാകുന്നത്. ആമസോണിന്‍റെ യുഎസ് സൈറ്റിലാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്‍പ്പനയ്ക്ക് വച്ചത്.
ചിലയാളുകള്‍ ട്വിറ്ററിലൂടെ ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.

ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 16.99 യുഎസ് ഡോളര്‍ (ഏതാണ്ട് 1200 രൂപ) ആണ് ചെരുപ്പിന്‍റെ വിലയായി വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ളത്. ഉൽപന്നം പിൻവലിക്കുകയും ഉപാധികളില്ലാതെ മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ആമസോണിന്റെ ഉദ്യോഗസ്ഥർക്ക് ഇന്ത്യ വീസ നൽകില്ലെന്നും നിലവിലുള്ള വീസ റദ്ദാക്കുമെന്നും പറഞ്ഞു പേടിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായി.