സെന്റര്‍ ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് ഇക്കണോമിക്ക് ഡവലപ്പ്‌മെന്റ് (ക്രീഡ്) പുനരുപയോഗിക്കാവുന്ന മുന്നുപാളി മാസ്‌ക്ക് 500 എണ്ണം സൗജന്യമായി ജില്ലാഭരണകൂടത്തിന് കൈമാറി. കേന്ദ്ര ഖാദി വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കമ്മീഷന്‍ എല്ലാ ഖാദി അംഗീകൃത സ്ഥാപനങ്ങളും ജില്ലാതലത്തില്‍ ഖാദി മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറന്മുളയിലെ സെന്റര്‍ ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് ഇക്കണോമിക്ക് ഡവലപ്പ്‌മെന്റ് (ക്രീഡ്) യൂണിറ്റില്‍ ഖാദി മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു ജില്ലാ ഭരണകൂടത്തിനു കൈമാറിയത്. ആറന്മുള ക്രീഡ് സെക്രട്ടറി എ.പോള്‍രാജ്, പ്രസിഡന്റ് ടി.ജെ ഹരികുമാര്‍, ഡിസൈനര്‍ പി.അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മാസ്‌ക്കുകള്‍ കൈമാറിയത്.