കൊൽക്കത്തയ്ക്കും രാജസ്ഥാനും ഇന്ന് നിർണായക മത്സരം ; ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ആതിഥേയര്‍

ipl

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് രാജസ്ഥാനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാറ്റ് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ അറിയിച്ചത്. രാജസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളും കൊല്‍ക്കത്തയുടെ ടീമില്‍ ഒരു മാറ്റവുമാണ് ഇന്നത്തെ മത്സരത്തിലുള്ളത്.രാജസ്ഥാന്‍ റോയല്‍സ് : ജോസ് ബട്‍ലര്‍, രാഹുല്‍ ത്രിപാഠി, അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട് ബിന്നി, ജയ്ദേവ് ഉനഡ്കട്, ഇഷ് സോധി, അനുരീത് സിംഗ്കൊല്‍ക്കത്ത: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, റോബിന്‍ ഉത്തപ്പ, ആന്‍ഡ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക്, നിതീഷ് റാണ, ശുഭ്മന്‍ ഗില്‍, ജേവണ്‍ സീറെല്‍സ്, പ്രസിദ്ധ കൃഷ്ണ, ശിവം മാവി, കുല്‍ദീപ് യാദവ്