പ്രവചനം തെറ്റിയതിനു പുസ്തകം തിന്ന എഴുത്തുകാരൻ

eating book

പ്രവചനം തെറ്റിയതിന് സ്വന്തം പുസ്തകം തിന്നു വാക്കുപാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്‍. രാഷ്ട്രീയ വിദഗ്ധനും എഴുത്തുകാരനുമായ മാത്യു ഗുഡ്‌വിനാണ് തന്റെ പുസ്തകം ലൈവായി തിന്നത്.

സ്‌കൈ ന്യൂസിന്റെ ലൈവ് ഷോയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി 38 ശതമാനം വോട്ട് പോലും നേടില്ലെന്നും അത്രയും നേടിയാല്‍ സന്തോഷത്തോടെ താന്‍ തന്റെ ‘ബ്രെക്‌സിറ്റ്’ എന്ന പുസ്തകം തിന്നാം എന്നുമായിരുന്നു വെല്ലുവിളി.

എന്നാല്‍ ഗുഡ്‌വിന്റെ എല്ലാ പ്രവചനങ്ങളേയും തെറ്റിച്ച് തെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബെയിന്‍ നയിച്ച ലേബര്‍ പാര്‍ട്ടി 40.3 ശതമാനം വോട്ടുകളാണ് നേടിയത്. ഫലം പുറത്തു വന്നതിനു ശേഷം നടന്ന ഷോയില്‍വെച്ച് വാക്ക് പാലിക്കണമെന്ന അഭിപ്രായം ഉയരുകയും ചെയ്തു. തുടര്‍ന്ന് താന്‍ ബെറ്റ് വെച്ചതു പോലെ ചെയ്യാമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. ഒകെ, നിങ്ങള്‍ വിജയിച്ചു. ഇന്ന് വൈകുന്നേരം 4.30ന് സ്‌കൈ ന്യൂസില്‍ താന്‍ വാക്കുപാലിക്കുമെന്നും എന്ന് അറിയിക്കുകയായിരുന്നു.