Wednesday, May 8, 2024
HomeCrimeപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടിലെ ഏഴിലധികം അംഗങ്ങൾക്ക് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി കുറ്റവാളിയുമായി ഒളിച്ചോടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടിലെ ഏഴിലധികം അംഗങ്ങൾക്ക് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി കുറ്റവാളിയുമായി ഒളിച്ചോടി

ബലാത്സംഗം ചെയ്ത യുവാവിനെ തന്നെ വിവാഹം കഴിക്കാന്‍അനുവദിക്കാത്ത വീട്ടുകാര്‍ക്ക് ആഹാരത്തില്‍ വിഷം ചേര്‍ത്ത് കൊടുത്ത ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുറ്റവാളിയുമായി ഒളിച്ചോടി. മൊറാദാബാദിലെ മൈനാതര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ വീട്ടിലെ ഏഴിലധികം അംഗങ്ങളെയാണ് പെണ്‍കുട്ടി വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി ഊട്ടിയത്. കുടുംബാംഗങ്ങള്‍ വിഷം കഴിച്ച് ബോധംകെട്ടു വീണ സമയത്ത് പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു.മാതാവ്, രണ്ടു സഹോദരിമാര്‍, രണ്ടു സഹോദരന്മാര്‍, സഹോദരി ഭര്‍ത്താവ്, അനന്തിരവള്‍ എന്നിവര്‍ക്കാണ് വിഷം ചേര്‍ത്ത ഭക്ഷണം വിളമ്പിയത്. ആഹാരം കഴിച്ച് വീട്ടുകാര്‍ കുഴഞ്ഞുവീണ സമയത്തായിരുന്നു യുവാവുമായി പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ജയിലിലായ ആളാണ് യുവാവ്. ജാമ്യത്തില്‍ വന്നപ്പോഴായിരുന്നു ഒളിച്ചോട്ടം. ഇവര്‍ തമ്മിലുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെല്ലാം ആശുപത്രിയിലായി. ഇതില്‍ രണ്ടുപേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. പിതാവ് നല്‍കിയ പരാതിയില്‍ ആയിരുന്നു പോലീസ് കേസെടുത്തത്.

കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഡാലോചന, വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കല്‍ എന്നിവയെല്ലാമാണ് പെണ്‍കുട്ടിക്കും യുവാവിനും എതിരേ എടുത്തിരിക്കുന്ന കുറ്റം. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവാവിനെതിരേ 2018 ഡിസംബറില്‍ പിതാവ് നല്‍കിയ മകളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. യുവാവിനെ ജയിലിലാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ജാമ്യം നേടി പുറത്തു വന്ന യുവാവ് തങ്ങളുടെ ആഗ്രഹത്തിന് എതിര് നിന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പെണ്‍കുട്ടിയുടെ സഹോദരനെ ഭീഷണിപ്പെടുത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments