Saturday, December 14, 2024
HomeInternationalയുഎസ് കോണ്‍ഗ്രസിലെ ആദ്യ നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യു മെക്‌സിക്കോയില്‍ നിന്ന്

യുഎസ് കോണ്‍ഗ്രസിലെ ആദ്യ നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യു മെക്‌സിക്കോയില്‍ നിന്ന്

ന്യൂമെക്‌സിക്കൊ : യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യു മെക്‌സിക്കോയില്‍ നിന്നും പ്രതിനിധിയായി എത്തുന്നു.ന്യൂമെക്‌സിക്കൊ 1േെ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡെബ്ര ഹാലാന്റിക് (68) നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാനിസ് ഇ. ആള്‍നോഡ് ജോണ്‍സിനെ പരാജയപ്പെടുത്തിയാണ് യുഎസ് കോണ്‍ഗ്രസില്‍ അംഗത്വം നേടിയത്.

ഡമോക്രാറ്റിക് പാര്‍ട്ടിക് സുരക്ഷിതമായ ഡിസ്ട്രിക്റ്റ് 2013 മുതല്‍ മിഷേല്‍ ഗ്രിഷമിന്റെ കൈവശമായിരുന്നു. ഇവര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെടുകയായിരുന്നു.

ജൂണ്‍ 5 ന് നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ പാര്‍ട്ടിയിലെ മൂന്ന് എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചത്. ന്യുമെക്‌സിക്കൊ രാഷ്ട്രീയത്തില്‍ ദീര്‍ഘചരിത്രമുള്ള വനിതയാണ് !ഡെബ്ര. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ ന്യുമെക്‌സിക്കൊ അധ്യക്ഷയായിരുന്നു ഇവര്‍. ഇവരുടെ കാലഘട്ടത്തിലായിരുന്ന ന്യുമെക്‌സിക്കൊ പ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത്. ന്യൂ മെക്‌സിക്കൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇതേ യൂണിവേഴ്‌സിറ്റി ലൊ സ്കൂളില്‍ നിന്നും ജൂറിസ് ഡോക്ടര്‍ പഠനവും പൂര്‍ത്തീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments