വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 100 പവനും 78000 രൂപയും കവർന്നു

theft aluva athani doctor

വനിതാ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 100 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 78000 രൂപയും കവര്‍ന്നു. മദ്യക്കുപ്പി പൊട്ടിച്ചു കഴുത്തില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷമാണ് കവര്‍ആലുവയിലെ അത്താണിയിൽ അർദ്ധരാത്രിയിലാണ് മോഷണം നടന്നത് . മലയാളികളായ രണ്ട് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് വീട്ടുടമ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. നിക്കര്‍ മാത്രം ധരിച്ച മുഖം മൂടിയിട്ട രണ്ട് പേരാണ് അത്താണി കെ.എസ്.ഇ.ബി ക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച്‌ തുറന്നാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. ആദ്യം വീടു മുഴുവന്‍ പരിശോധന നടത്തി പണം കവര്‍ന്നു. പിന്നീട് ഉറങ്ങുകയായിരുന്ന വനിതാഡോക്ടറുടെ മുറിയില്‍ കടന്നു. മദ്യകുപ്പി പൊട്ടിച്ച്‌ കഴുത്തില്‍ വച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്തു.ആകെ നൂറ് പവനോളം നഷ്ടപ്പെട്ടു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ വിവാഹാവശ്യത്തിനായി കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്ന വീട്ടിലേക്ക് കൊണ്ടുവന്നത് . ഭര്‍ത്താവ് വിദേശത്തും മകന്‍ നാവിക സേനയിലുമായതിനാല്‍ വനിതാ ഡോക്ടര്‍ ഒറ്റക്കായിരുന്നു താമസം. മോഷ്ടാക്കള്‍ വീട് വിട്ട ഉടനെ വീട്ടിലെ മുഴുവന്‍ ലൈറ്റുകളും കത്തുന്ന സ്വിച്ചിട്ടതോടെ മോഷ്ടാക്കള്‍ ഓടി ഒളിച്ചു. തൊട്ടടുത്ത വീട്ടില്‍ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ചുറ്റു പാടും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. റൂറല്‍ എസ്.പി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ മറ്റൊരു വീട്ടില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുപ്പതോളം പവന്‍ സ്വര്‍ണം കവര്‍ന്നെങ്കിലും പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല .