ജമ്മുകശ്മീരിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പോലിസ് കസ്റ്റഡിയിലായി. ചാവേറാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ പുല്‍വാമ, അവന്തിപ്പോറ എന്നിവിടങ്ങളില്‍നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അബ്ദുള്‍ റാഷിദ് ഗാസി പുല്‍വാമയിലെ വനമേഖലയിലുണ്ടെന്ന് റിപ്പോര്‍ട്ട്. അബ്ദുള്‍ റാഷിദ് ഗാസിയെ പിന്തുടരുന്ന അന്വേഷണസംഘത്തിനാണ് ഇയാള്‍ ഒളിച്ചു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചു. ഇതോടെ ജയ്ഷെ മുഹമ്മദ് ഭീകരവാദിയായ ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബ്ദുള്‍ റാഷിദ് ഗാസിയ്ക്ക് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കശ്മീരിലെ വിവിധപ്രദേശങ്ങളില്‍നിന്ന് ആളുകളെ സ്വാധീനിച്ച ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച് ഒരു മാസം മുന്‍പ് ഇന്റലിജിന്‍സിന് വിവരം ലഭിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഭീകരവാദികള്‍ സൈന്യത്തിന് നേരെയാകും ആക്രമണം നടത്തുകയെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ കൃത്യമായി വിലയിരുത്തുന്നതില്‍ ഉദ്യോഗസ്ഥരും ഇന്റലിജന്‍സും പരാജയപ്പെട്ടുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുല്‍വാമ ഭീകരാക്രമണത്തിനുവേണ്ട സ്ഫോടകവസ്തുക്കള്‍ സംഘടിപ്പിച്ച് നല്‍കിയെന്ന് കരുതുന്ന പ്രദേശവാസിക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു.
നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും. ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല. രാജ്യത്തെ ജനങ്ങളുടെ വികാരം ഞാന്‍ മനസിലാക്കുന്നു. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കഴിഞ്ഞെന്നും ആഭ്യന്തര സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മുകശ്മീരിലെ ഭീകരാക്രമണം; 7 പേർ കസ്റ്റഡിയിൽ
RELATED ARTICLES