ഒറ്റ ബർഗറിന് വില 10000 ഡോളർ. സ്തനാർബുദ പ്രതിരോധ ബോധവത്കരണത്തിനായി നടത്തുന്ന പിങ്ക് കാരവനോടനുബന്ധിച്ച് ദുബൈയിൽ നടത്തിയ ജീവകാരുണ്യ വിരുന്നിലാണ് ലോകത്തെ ഏറ്റവും വിലയേറിയ ബർഗർ ലേലത്തിൽ വിറ്റത്. പിങ്ക് കാരവെൻറ അംബാസഡർമാരിലൊരാളായ ഷാർജ സ്റ്റാറ്റിറ്റിക്സ് ആൻറ് കമ്യൂണിറ്റി ഡവലപ്മെൻറ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ താനി തയ്യാറാക്കിയ ബർഗർ വില്ല 88 മാഗസിൻ ഉടമയാണ് 36,700 ദിർഹത്തിന് ലേലം കൊണ്ടത്.
ലേലത്തിൽ 108,755 ദിർഹം സ്വരൂപിച്ചതായി സംഘാടകർ അറിയിച്ചു. പിങ്ക് കാരവെൻറ തുടക്കം മുതൽ സഹകരിച്ചുപോരുന്ന ശൈഖ് അൽ താനിയും സംഘവും രണ്ടു വർഷം മുൻപ് ഒരുക്കിയ ബർഗർ 7000 ഡോളറിന് ലേലത്തിൽ പോയിരുന്നു. ലേലം മുഖേന ലഭിച്ച പണം മുഴുവൻ സ്തനാർബുദ ബോധവത്കരണത്തിനും പരിശോധനക്കും ചികിത്സകൾക്കുമായി വിനിയോഗിക്കും.