ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യണം ; ഉമ്മന്‍ ചാണ്ടി

oommen

തുടര്‍ച്ചയായി സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യണം എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആദ്യം എതിര്‍ത്തെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് താന്‍ ഈ ആവശ്യം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശം കണക്കിലെടുത്താണ് താന്‍ അന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തതെന്നും അദേഹം വ്യക്തമാക്കി.