ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചി നഗരത്തിലേക്കുള്ള യാത്രക്കാര്‍ക്ക് സഹായകമായി മെട്രോ സര്‍വീസ്. നഗരത്തിലേക്ക് മെട്രോയെത്തിയ ശേഷം നടന്ന ആദ്യ ഹര്‍ത്താലായിരുന്നു തിങ്കളാഴ്ചത്തേത്.
മെട്രോസര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൌണ്ട് വരെ നീട്ടിയതിനാല്‍ എറണാകുളം നോര്‍ത്ത്, സൌത്ത് റെയില്‍വേ സ്റ്റേഷനിലേക്കും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്കും പ്രയോജനപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടു ഏഴുവരെ 19,705 പേര്‍ മെട്രോയെ ആശ്രയിച്ചു. 7,10,806 രൂപയായിരുന്നു കലക്ഷന്‍.
തിങ്കളാഴ്ച പലരും ഓഫീസുകളിലെത്തിയതും മെട്രോയിലായിരുന്നു. ഹര്‍ത്താല്‍ ദിനമായിട്ടും മെട്രോയില്‍ സാമാന്യംനല്ല തിരക്ക് അനുഭവപ്പെട്ടു. സര്‍വീസില്‍ പ്രത്യേക ക്രമീകരണങ്ങളും കെഎംആര്‍എല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.