കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്; രവി പൂജാരിയുടെ പേരിൽ ഭീഷണിയെന്ന് നടി ലീന മരിയ പോൾ. രവി പൂജാരി ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടെന്നും നാലു തവണ ഭീഷണിപ്പെടുത്തിയെന്നും ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ മാധ്യമങ്ങളോട് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു സംഘത്തിന്‍റെ ഭീഷണി. രവി പൂജാരിയെ അറിയില്ല. പൂജാരിയുടെ പേരിൽ മറ്റാരെങ്കിലും ഭീഷണിപ്പെടുത്തിയതാണോ എന്നും സംശയമുണ്ട്. പൊലീസ് സംരക്ഷണം തേടുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ലീന പറഞ്ഞു. അതേ സമയം വെടിവയ്പ് കേസിൽ പൊലീസ് തിങ്കളാഴ്ച നടിയുടെ മൊഴിയെടുക്കും. തനിക്കെതിരെ നിലവിൽ കേസൊന്നുമില്ലെന്നും ലീന പറഞ്ഞു. മുംബൈ അധോലോക നായകരിൽ ഒരാളാണ് രവി. മുംബൈ അധോലോക സംഘങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ രീതിയും ഉപയോഗിച്ച തോക്കിന്‍റെ സ്വഭാവവും കണക്കിലെടുത്താണ് കൊച്ചിയിലെ വെടിവയ്പിനു പിന്നിൽ പ്രാദേശിക സംഘങ്ങളാണെന്ന് പൊലീസ് അനുമാനിക്കുന്നത്. ശബ്ദം മാത്രമുണ്ടാകുന്ന പ്രഹര ശേഷി കുറഞ്ഞ തരത്തിലുള്ള തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്; രവി പൂജാരിയുടെ പേരിൽ ഭീഷണിയെന്ന് നടി ലീന മരിയ പോൾ
RELATED ARTICLES