ആറന്മുള പ്രദേശത്ത് നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയില്‍പ്പെടുത്തി കൃഷിയിറക്കുന്നതിനു അനുമതി നല്‍കിയിരുന്നതും പിന്നീട് തിരഞ്ഞെടുത്തതുമായ 222.55 ഏക്കര്‍ നിലത്തില്‍ നെല്‍കൃഷി പുരോഗമിച്ചുവരുന്നു. പുന്നയ്ക്കാട് പാടശേഖരത്ത് 25 ഏക്കറില്‍ നെല്‍ചെടികള്‍ 60 ദിവസവും കാഞ്ഞിരവേലി പാടശേഖരത്ത് 11.25 ഏക്കറില്‍ 25 ദിവസവും ആറന്മുള പാടശേഖരത്ത് 1.3 ഏക്കറില്‍ 60 ദിവസവും നീര്‍വിളാകം പാടശേഖരത്ത് 185 ഏക്കറില്‍ 14 ദിവസവും പ്രായമായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിനു പുറമേ 30 ഏക്കറില്‍ കൂടി നിലമൊരുക്കല്‍ പുരോഗമിച്ചുവരുന്നു. നേരത്തെ കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഉമ നെല്‍വിത്തും പുതുതായി കൃഷി ചെയ്ത പാടശേഖരങ്ങളില്‍ ഹ്രസ്വകാല നെല്‍വിത്തായ ചുവന്ന ത്രിവേണിയുമാണ് വിതച്ചിട്ടുള്ളത്. കാഞ്ഞിരവേലി, പുന്നയ്ക്കാട് പാടശേഖരങ്ങളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാല്‍ ഹിറ്റാച്ചി ഉപയോഗിച്ച് നീര്‍ച്ചാലുകള്‍ തെളിച്ചിട്ടുണ്ട്. ആകെ 140 ഏക്കറില്‍ കൃഷിയിറക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 222.55 ഏക്കറില്‍ കൃഷിയിറക്കുന്നതിനു സാധിച്ചിട്ടുള്ളതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ആറന്മുളയിലെ നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയില്‍
RELATED ARTICLES