Tuesday, March 19, 2024
HomeNationalആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു

ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു

ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. എ.എം. ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നതാണ് ആധാർ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യത സംരക്ഷിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യത ലംഘിക്കുന്നതാണ് ആധാർ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സുപ്രീം കോതിയെ സമീപിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments