നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഇന്നു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം. ദിലീപ് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയാലും അത് എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. ജാമ്യം ലഭിച്ചാൽ ഇരയായ നടിയെ അധിക്ഷേപിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്നും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ദിലീപ് അനുകൂല പ്രചാരണം അദ്ദേഹത്തിന്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. അതേസമയം, കേസിൽ പൊലീസ് എം.എൽ.എമാരായ പി.ടി. തോമസ്, അൻവർ സാദത്ത് എന്നിവരുടെ മൊഴിയെടുക്കും.
റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഇന്നു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും
RELATED ARTICLES