Sunday, September 15, 2024
HomeInternationalഎയര്‍ ഹോസ്റ്റസ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചു

എയര്‍ ഹോസ്റ്റസ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചു

ഇന്‍ഡിഗോ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് കെട്ടിടത്തിന്റെ നാലം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത നഗരത്തിനു പുറത്ത് കെഷ്‌ദോപൂരിലാണ് സംഭവം. സ്വന്തം ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നാണ് ഷില്ലോംഗ് സ്വദേശിയായ ക്ലാര ഖോംങ്‌സിറ്റ് വീണുമരിച്ചത്. സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പങ്കെടുക്കാന്‍ കെഷ്‌ദോപൂരില്‍ എത്തിയതായിരുന്നു ക്ലാര. കൂട്ടുകാരിയുടെ ബോയ്ഫ്രണ്ടും ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് ബിദ നഗര്‍ പോലീസ് അറിയിച്ചു. ക്ലാരയുടെ കൂട്ടുകാരിയുടെ സുഹൃത്തിനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ നിന്ന് ഒരേ പ്രതികരണമാണ് ഇരുവരില്‍ നിന്നും ലഭിച്ചതെന്നും പോലീസ് പറഞ്ഞു. ബര്‍ത്ത്‌ഡേ പാര്‍ട്ടി നടന്ന് അര്‍ദ്ധരാത്രിക്കുശേഷം ശബ്ദം കേട്ടിരുന്നതായും പിന്നീട് ജനല്‍ വഴി ക്ലാര താഴെ വീണുകിടക്കുന്നതാണ് കണ്ടതെന്ന് കൂട്ടുകാരിയും സുഹൃത്തും പറഞ്ഞു. എന്നാല്‍ വീട്ടിലെ ഗ്രില്ലില്ലാത്ത ഒരേ ഒരു ജനലിലൂടെയാണ് ക്ലാര താഴേക്ക് പതിച്ചത്. ക്ലാര സ്വയം വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അതോടൊപ്പം തന്നെ ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണങ്ങള്‍ ക്ലാരക്ക് ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എയര്‍ലൈന്‍സ് അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments