Sunday, September 15, 2024
HomeKeralaകാന്‍സന്‍ സെന്ററില്‍ നിന്ന് എച്ച്‌ഐവി ; പെണ്‍കുട്ടിയ വീണ്ടും പരിശോധിക്കും

കാന്‍സന്‍ സെന്ററില്‍ നിന്ന് എച്ച്‌ഐവി ; പെണ്‍കുട്ടിയ വീണ്ടും പരിശോധിക്കും

തിരുവനന്തപുരം റീജിയണല്‍ കാന്‍സന്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പെണ്‍കുട്ടിയ വീണ്ടും പരിശോധിക്കാന്‍ നിര്‍ദ്ദേശം. ആരോഗ്യവകുപ്പു നിയോഗിച്ച വിദഗ്ധ സംഘത്തിന്റേതാണ് നിര്‍ദ്ദേശം. ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്താനായി ചെന്നൈയിലെ റിജിയണല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്റ് ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിനായി സര്‍ക്കാര്‍ ചിലവില്‍ പെണ്‍കുട്ടിയേയും രക്ഷിതാക്കളെയും ചെന്നൈയിലേക്കയച്ച്‌ വിശദമായ പരിശോധന നടത്തും. ഏപ്പോഴാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായത് എന്നത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ പരിശോധനയില്‍ ലഭിക്കുമെന്നാണ് വിദഗ്ധ സംഘം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇക്കാര്യം ഒരു ശുപാര്‍ശയായാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച ചേരുന്ന വിദഗ്ധസംഘത്തിന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments