Friday, April 26, 2024
HomeCrimeപണി തീരാത്ത വീട്ടിൽ മൃതദേഹം; മരിച്ചയാളുടെ മകനും കൂട്ടുകാരനും പിടിയിൽ

പണി തീരാത്ത വീട്ടിൽ മൃതദേഹം; മരിച്ചയാളുടെ മകനും കൂട്ടുകാരനും പിടിയിൽ

നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളുടെ മകനും കൂട്ടുകാരനും പൊലീസ് പിടിയിൽ. മാനന്തവാടിക്കടുത്ത തോണിച്ചാല്‍ പയിങ്ങാട്ടേരിയില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്നാട് ഉസലാംപെട്ടി തിമ്മനത്തലം സ്വദേശി ആശൈകണ്ണന്‍ (48) കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്‍ അരുണ്‍ പാണ്ഡി(22), സുഹൃത്ത് തമിഴ്നാട് തിരുനെല്‍വേലിയിലെ അര്‍ജുന്‍(22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെയും മകനെയും ചേര്‍ത്ത് മോശമായ രീതിയില്‍ അയല്‍വാസികളോടും ബന്ധുക്കളോടും സംസാരിച്ചതിലുള്ള പക മൂലമാണ് അഛനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ അരുണ്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാത്രി അരുണിന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജുന്‍ മദ്യപിക്കാനെന്ന് പറഞ്ഞ് ആശൈകണ്ണനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോവുകയും നിര്‍മ്മാണത്തിലിരിക്കുന്ന വീടിലെത്തിക്കുകയായിരുന്നു. അവിടെ ഒളിച്ചിരിക്കുകയായിരുന്ന അരുണ്‍ പുറകില്‍ നിന്ന് സ്റ്റീല്‍കമ്പി കൊണ്ട് ആശൈകണ്ണനെ തലക്കടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ ആശൈകണ്ണനെ അര്‍ജുന്റെ മുണ്ടുപയോഗിച്ച് മുറുക്കുകയും മരക്കഷണം കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ വീടിന്റെ തറയില്‍ ഒരു മീറ്ററോളം താഴചയില്‍ മണ്ണെടുത്ത് ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ ചെങ്കല്ല് വെച്ചതിന് ശേഷം മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നുവെന്ന് ഡി.വൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു.

മൃതദേഹം കണ്ടെത്തി 48 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്പ് വയനാട്ടിലെത്തിയ ആശൈ കണ്ണന്‍ രണ്ടരവര്‍ഷം മുമ്പാണ് തോണിച്ചാലില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. കഴിഞ്ഞ നവമിക്ക് ശേഷം ഇയ്യാളെ കാണ്മാനില്ലായിരുന്നൂവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഭാര്യക്കും മക്കളായ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഭാര്യയും മക്കളുമായി അകന്ന് കഴിഞ്ഞുവന്നിരുന്ന ആശൈകണ്ണന്‍ ഇടയ്ക്ക് മാത്രമാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കെല്ലാം ഇയ്യാള്‍ പൊതുവെ അപരചിതനായിരുന്നു. കേസന്വേണത്തിന് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ, സി.ഐ പി.കെ മണി, എസ്.ഐ ഇ. അബ്ദുല്ല, ബാലകൃഷ്ണന്‍, രമേശന്‍, മനോജ്, അജിത്ത്, റിയാസ്, അബ്ദുറഹ്്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികലെ പിടികൂടിയത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments