ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എം.എല്‍.എ പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വെടിയേറ്റ് മരിച്ചു. ദോമരിയഗഞ്ച് മുന്‍ എംഎല്‍എയുടെ മകന്‍ വൈഭവ് തിവാരിയാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വൈഭവിനെ ചിലര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു.തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും കയ്യാംകളിയിലും വൈഭവിന് വെടിയേല്‍ക്കുകയായിരുന്നുവെന്ന് എ.ഡി.ജി.പി അഭയ് പ്രസാദ് പറഞ്ഞു. കൊലപാതകത്തില്‍ അന്വേഷണം തുടരുകയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എ.ഡി.ജി.പി അറിയിച്ചു.
ബിജെപി എം.എല്‍.എ യുടെ മകൻ വെടിയേറ്റ് മരിച്ചു
RELATED ARTICLES