നടി ഭാവനക്കെതിരെ രാത്രിയിൽ പീഡനശ്രമം
രാത്രി ഒന്‍പത് മണിയ്ക്ക് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അത്താണിയില്‍ വെച്ചാണ് മൂന്ന് പേർ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചത്. ഷൂട്ടിങ്ങിനിടെ സ്ഥിരമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നടിയാണ് ഭാവന. ഇതു ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു. അതിക്രമിച്ച് കാറില്‍ കയറിയ സംഘം നടിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് നടിയെ ആക്രമിച്ചത്.അത്താണിയില്‍ നിന്ന് പാലാരിവട്ടം വരെ ആണ് സംഘം നടിയെ കാറിനുള്ളില്‍ വച്ച് ഉപദ്രവിച്ചത്. കാര്‍ പാലാരിവട്ടത്തെത്തിയപ്പോള്‍ ഇവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. ആക്രമണത്തിന് ഇരയായ നടി കാക്കനാടുള്ള സംവിധായകന്റെ അടുത്താണ് അഭയം തേടിയെത്തിയത്. വാഴക്കാലയിലെ വീട്ടില്‍ എത്തുമ്പോള്‍ പാതിരാത്രി പിന്നിട്ടിരുന്നു. രാത്രിയില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് സംഘം സംവിധായകന്റെ വീട്ടില്‍ എത്തി. ഭാവനുടെ മൊഴി രേഖപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് നടിയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾ നൽകുന്ന അഭിമുഖങ്ങളിലൂടെ തൻ ചതിക്കപ്പെടുകയായിരുന്നു എന്ന് 2016 ൽ നടി പറഞ്ഞിരുന്നു.തെന്നിന്ത്യയില്‍ വിവാഹപ്രായമായി നില്‍ക്കുന്ന നടിമാരില്‍ നടി ഭാവനയുമുണ്ട്. അടുത്തിടെ നടി വിവാഹിതയാകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞത് നടി രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ കൗതുകമനുസരിച്ചു മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണ് എന്ന് പരാതി പറഞ്ഞ നടിയിപ്പോൾ യാത്ര മദ്ധ്യേ അക്ഷരാർത്ഥത്തിൽ ചതിക്കപ്പെട്ടിരിക്കയാണ്. പെരുമ്പാവൂര്‍ സ്വദേശി പൾസർ സുനി എന്ന് അറിയപ്പെടുന്ന സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിലുൾപ്പെട്ട ഡ്രൈവറാണ് സുനിൽ. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സുനിലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റൂറല്‍ പോലീസ് മേധാവിയുടെ 9497996979 എന്ന നമ്പറില്‍ അറിയിക്കേണം എന്ന് പോലീസ് അറിയിച്ചു. നടിയ്‌ക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ബന്ധപ്പെട്ട പ്രതികൾക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നടി ഭാവനക്കെതിരെ രാത്രിയിൽ പീഡനശ്രമം
RELATED ARTICLES