വാഷിംഗ്ടണ്‍: കൊവിഡ് 19 അമേരിക്കയില്‍ മാസങ്ങളോളം നീണ്ട് നില്‍ക്കുന്നും ആളുകള്‍ ഒന്നിച്ചു കൂടുന്നത് പത്തില്‍ പരിമിതപ്പെടുത്തണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു.
മാര്‍ച്ച് 16 ന് കൊറോണ വൈറസ് ടാസ്ക്ക് ഫോഴ്‌സിന്റെ പ്രസ്സ് ബ്രീഫിങ്ങിലാണ് ട്രംമ്പ് അമേരിക്കന്‍ ജനതയുടെ മുമ്പില്‍ ഈ നിര്‍ദ്ദേശം വെച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സ്ക്കൂളുകളും, ബാറുകളും, റസ്റ്റോറന്റുകളും, ജിമ്മുകളും അടച്ചിടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ട്രംമ്പ് നിര്‍ദ്ദേശം നല്‍കി. ശുചിത്വം പാലിക്കുന്നതില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രംമ്പ് പറഞ്ഞു.
കോവിഡ് 19 ജൂലായ് ആഗസ്റ്റ് മാസമാകുന്നതോടെ അപ്രത്യക്ഷമാകുമെന്ന് ജനങ്ങള്‍ പറയുന്നുവെങ്കിലും, അതിനപ്പുറവും നീണ്ടു നില്‍ക്കാനാണ് സാധ്യത. ദേശവ്യാപകമായി കര്‍ഫ്യു ഏര്‍പ്പെടുത്തുവാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും ട്രമ്പ് വ്യക്തമാക്കി.
ചൈനയില്‍ നിന്നുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിച്ചതെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് അത്ഭുതമാകും. എന്നാല്‍ യാഥാര്‍ത്ഥ്യം അതാണ്. റിപ്പോര്‍ട്ടര്‍മാരോട് ട്രംമ്പ് വിശദീകരിച്ചു. ചൈനയില്‍ വൈറസ് മൂലം മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് മറ്റ് രാജ്യങ്ങളില്‍ ഇതേ വൈറസ് മൂലം മരിച്ചതെന്നും ട്രംമ്പ് ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ ഇതുവരെ 80 പേര്‍ വൈറസ് ബാധ മൂലം മരിച്ചപ്പൊള്‍ ആഗോളതലത്തില്‍ മരണ സംഖ്യ 6500 കവിഞ്ഞതായി ഏറ്റവും ഒടുവില്‍ ലാഭിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.