Saturday, September 14, 2024
HomeSportsകേരള ഫുട്​ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന്​ പിരിച്ച്​ വിട്ടു

കേരള ഫുട്​ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന്​ പിരിച്ച്​ വിട്ടു

കേരള ഫുട്​ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന്​ പിരിച്ച്​ വിട്ടു. എജീസ്​ ഒാഫീസിലെ ഒാഡിറ്റർ തസ്​തികയിൽ നിന്നാണ്​ വിനീതിനെ ഒഴിവാക്കിയത്​. മതിയായ ഹാജർ ഇല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. നേരത്തെ സംസ്ഥാന കായിക വകുപ്പ്​ മന്ത്രി എ.സി മൊയ്​തീൻ ഉൾപ്പടെയുള്ളവർ വിനീതിനെ പിരിച്ച്​ വിടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേ സമയം, പിരിച്ച്​ വിട്ടതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട്​ പോവാൻ താൽപര്യമില്ലെന്ന്​ വിനീത്​ പ്രതികരിച്ചു. കളിയുടെ തിരക്കിലാണ്​ താനെന്നും ഇപ്പോൾ നിയമ നടപടികളുമായി മുന്നോട്ട്​ ​പോവാൻ സമയമില്ലെന്നും വിനീത്​ പറഞ്ഞു. കളി തുടരുമെന്ന്​ അദ്ദേഹം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments