കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്കെതിരെ സമാനമായ മറ്റൊരു തട്ടിക്കൊണ്ടു പോകല്‍ കേസുകൂടി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. 2011ല്‍ മറ്റൊരു നടിയെ വാനില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ പരാതി നല്‍കാന്‍ അന്ന് നടി തയ്യാറായിരുന്നില്ല. എന്നാല്‍ ദിലീപ് പ്രതിയായ കൊച്ചിയിലെ തട്ടിക്കൊണ്ടു പോകല്‍ കേസിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിലാണ് കേസ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി.എന്നാല്‍ അന്ന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 17 ന് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവമുണ്ടാകുകയും സുനി പിടിക്കപ്പെടുകയും ചെയ്തതോടെ ഇത്തരത്തില്‍ സമാനമായ സംഭവങ്ങള്‍ മുമ്പുണ്ടായിട്ടോണ്ടെയെന്ന് പരിശോധിക്കുന്നതിനിടയിലാണ് 2011 ലെ സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ജോണി സാഗരികയെ പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപെടുത്തിയതിനു ശേഷമാണ് കേസെടുത്തിരിക്കുന്നത്.
2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് സുനിക്കെതിരെ കേസ്
RELATED ARTICLES